യഹോവ എൻ്റെ ഇടയനാകുന്നു—A Short Malayalam Sermon by Stefan B. Peter

കർത്താവായ യേശു ക്രിസ്‌തുവിൻ്റെ ധന്യ നാമത്തിൽ ഏവർക്കും സ്നേഹവന്ദനം.

എല്ലാ കാലത്തും വിശ്വാസികളുടെ ഏറ്റവും പ്രീയപ്പെട്ട സങ്കീർത്തനമാണ് ഇരുപത്തിമൂന്നാം സങ്കീർത്തനo. ദാവീദ് തൻ്റെ ജീവിതത്തിലെ അനുഭവങ്ങൾ ഇവിടെ എഴുതുകയാണ്. യഹോവ എൻ്റെ ഇടയനാണ് എന്ന ശക്തമായ വിശ്വാസ പ്രഖ്യാപനത്തോടെയാണ് ഈ സങ്കീർത്തനം ആരംഭിക്കുന്നത്.

ഒന്നാമതായി ഇവിടെ കാണുന്നത് നമ്മുക്ക് ദൈവവുമായിട്ടുള്ള വ്യക്‌തിപരമായ ബന്ധമാണ്.

യഹോവ ഇടയനാകുന്നു എന്നല്ല ഇവിടെ പറഞ്ഞിരിക്കുന്നത്. യഹോവ എൻ്റെ ഇടയൻ എന്നാണ്. എന്താണിതിൻ്റെ അർത്ഥം? എന്താണിതിൻ്റെ അർത്ഥം? ഇടയനായ യഹോവയ്‌ക്കു അനേകം ആടുകൾ ഉണ്ട്. എങ്കിലും അവൻ എന്നെ വ്യക്‌തിപരമായി അറിയുന്നു, പേർചൊല്ലി വിളിക്കുന്നു, എന്നെ സ്നേഹിക്കുന്നു. എത്ര വലിയോരു വിശ്വാസ അനുഭവമാണ്‌ ദാവീദ് വിവരിക്കുന്നത് എന്ന് നോക്കുക.

അതുകൊണ്ട് ജീവിതത്തിൻ്റെ ഏതു സാഹചര്യത്തിലും എനിക്കും നിങ്ങൾക്കും ധൈര്യമായി പറയുവാൻ സാധിക്കട്ടെ, “യഹോവ എൻ്റെ ഇടയാനാകുന്നു.”

രണ്ടാമതായി യഹോവ എനിക്കായി കരുതുന്നു. അതുകൊണ്ട് എനിക്ക് മുട്ടുണ്ടാകയില്ല.

ജീവിതത്തിൽ പ്രയാസങ്ങൾ വരാത്തവരായി ആരും ഉണ്ടാകാത്തില്ല. എങ്കിലും യഹോവയിൽ ആശ്രയിക്കുന്നവൻ്റെ ആവശ്യങ്ങൾ നടത്തികൊടുക്കുവാൻ യഹോവ മതിയായവനാണ്. അവൻ തൻ്റെ ജനങ്ങളുടെ ആവശ്യങ്ങൾ മുന്നമേ അറിയുകയും അവർക്കായി കരുതുകയും ചെയ്യുന്നു.

അതുകൊണ്ട് അനുഗ്രഹങ്ങൾ തേടി ആരും ഓടേണ്ട. പകരം യഹോവയെ അന്വേഷിക്കുമ്പോൾ, അവനെ സ്‌നേഹിക്കുമ്പോൾ, ആവശ്യങ്ങൾ അവൻ നിറവേറ്റി തരും.

മൂന്നാമതായി യഹോവ എപ്പോഴും എൻ്റെ കൂടെ ഇരിക്കുന്നു.

മനുഷ്യൻ്റെ സഹായം ലഭിക്കാത്ത സാഹചര്യങ്ങൾ ജീവിതത്തിൽ വരാം. എന്നാൽ അത്തരം കൂരിരുൾ താഴ്‌വരയിൽ കൂടി നടക്കുന്ന അനുഭവങ്ങളിലും യഹോവ എന്നോടു കൂടെയുണ്ട്.

ഒരിക്കൽ plane–ൽ ഒരു ബാലൻ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നാണ് പ്രതികൂലമായ കാലാവസ്ഥയിൽ പെട്ടത്. യാത്രക്കാരെല്ലാം ഭയപ്പെട്ടു. ചിലർ നിലവിളിച്ചു. എന്നാൽ ഈ ബാലൻ മാത്രം ശാന്തമായി കാണപ്പെട്ടു.

അപ്പോൾ അവനോട് ഒരു യാത്രക്കാരൻ ചോദിച്ചു, “മകനേ, നിനക്കു പേടിയില്ലേ?” അവൻ മറുപടി പറഞ്ഞു: “എനിക്ക് പേടി ഒട്ടുമില്ല. എൻ്റെ പപ്പാ ആണ് ഈ വിമാനം പരത്തുന്നത്. ഈ ധൈര്യമാണ് യഹോവ എന്നോടു കൂടെ ഉണ്ട് എന്ന ബോധ്യം നമുക്ക് നൽകുന്നത്.

എന്നെ കേൾക്കുന്ന ഏവരുമെ, യഹോവ എൻ്റെ ഇടയനാകുന്നു എന്ന വിശ്വാസ പ്രഖ്യാപനത്തിനു പുതിയ മാനവും അർത്ഥവും നൽകിയത് യേശുവാണ്.

ഞാൻ നല്ല ഇടയൻ എന്ന് അവൻ പറഞ്ഞു. ആ നല്ലിടയൻ എനിക്കും നിങ്ങൾക്കും വേണ്ടി കാൽവരി ക്രൂശിൽ രക്‌തം ചിന്തി മരിച്ചു.

നമുക്ക് വേണ്ടി ജീവൻ നൽകിയ ആടുകളുടെ ഈ വലിയ ഇടയനെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുവാൻ നമുക്കേവർക്കും സാധിക്കട്ടെ. ആമേൻ.

യഹോവ എൻ്റെ ഇടയനാകുന്നു—A Short Malayalam Sermon by Daniela B. Peter

Motivational Speech: The LORD Is My Shepherd

Nativity Scenes and Songs by Daniela B. Peter and Stefan B. Peter
1 Minute Welcome Speech and Christmas Message (Kindergarten)

Oru Divasam Noor Addukkale (Malayalam Action Song)

Hope Unending

Would You Be Free from the Burden of Sin

Praying Woman