യഹോവ എൻ്റെ ഇടയനാകുന്നു—A Short Malayalam Sermon by Daniela B. Peter

കർത്താവായ യേശു ക്രിസ്‌തുവിൻ്റെ ധന്യ നാമത്തിൽ ഏവർക്കും സ്നേഹവന്ദനം.

വളരെ വർഷങ്ങൾക്കു മുൻപ് വില്യം കൗപ്പർ (William Cowper) എന്ന കവി ഇംഗ്ലണ്ടിൽ ജീവിച്ചിരുന്നു. ഒരിക്കൽ അദ്ദേഹം നിരാശനായി തീർന്നു. ജീവിതം അവസാനിപ്പിക്കുവാൻ ആഗ്രഹിച്ചു. അതിനായി ഒരു ടാക്സി വിളിച്ചു അദ്ദേഹം ലണ്ടനിലെ തേംസ് (Thames) നദിക്കു മുകളിലുള്ള പാലത്തിലേക്ക് കൊണ്ടുപോകുവാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു.

യാത്ര തുടങ്ങി കുറച്ചു നേരത്തിനുള്ളിൽ തന്നെ അവിടെ കടുത്ത മൂടൽമഞ്ഞുണ്ടായി. ടാക്സി ഡ്രൈവർക്കു മുന്നോട്ടു വണ്ടി ഓടിക്കുവാൻ കഴിയാതെയായി. ഒരു മണിക്കൂറായിട്ടും മൂടൽമഞ്ഞു മാറിയില്ല. അപ്പോൾ വില്യം കൗപ്പർ ഡ്രൈവറോട്, “എന്നെ തിരികെ വീട്ടിൽ കൊണ്ടാക്കാമോ?” എന്നു ചോദിച്ചു. “തീർച്ചയായും,” എന്നു പറഞ് ഡ്രൈവർ അദ്ദേഹത്തെ തിരികെ വീട്ടിലെത്തിച്ചു.

വണ്ടിക്കൂലി നൽകിയപ്പോൾ ടാക്സി ഡ്രൈവർ അത് നിരസിച്ചു. ഉദ്ദേശിച്ച സ്ഥലത്തു എനിക്കു താങ്കളെ എത്തിക്കുവാൻ കഴിയാത്തതു കൊണ്ട് എനിക്കു ടാക്സി കൂലി വേണ്ട എന്നാണു ഡ്രൈവർ പറഞ്ഞത്.

നദിയിൽ ചാടി മരിക്കണം എന്നാഗ്രഹിച്ച വില്യം കൗപർ സുരക്ഷിതനായി തിരികെ വീട്ടിൽ എത്തി. ആ അനുഭവം അദ്ദേഹത്തിൽ ഇടയനായ ദൈവത്തിൻ്റെ കരുതലിനെ കുറിച്ച് ഒരു വലിയ ധൈര്യപ്പെടുത്തൽ ഉണ്ടാക്കി. ആ സമയത്തു അദ്ദേഹം എഴുതിയ പ്രശസ്തമായ ഗാനമാണ്,

God moves in mysterious ways
His wonders to perform.

അതെ യഹോവ എൻ്റെ ഇടയനാണ്. അവൻ അത്ഭുതകരമായ രീതിയിൽ എനിക്കായി കരുതുന്നു. അവൻ എന്നെ അറിയുന്നു, എന്നെ സ്നേഹിക്കുന്നു, എന്നെ പുലർത്തുന്നു.

സങ്കീർത്തനങ്ങളുടെ സങ്കീർത്തനം എന്നറിയപ്പെടുന്ന സങ്കീർത്തനം ഇരുപത്തിമൂന്നിൽ പറയുന്ന സത്യങ്ങളാണ് ഞാൻ നിങ്ങളെ ഓർമപ്പെടുത്തിയത്.

യഹോവ എൻ്റെ ഇടയനാണ് എന്നു പറയുമ്പോൾ അവൻ എന്നെ നന്നായി അറിയുന്നു എന്ന സത്യം ഞാൻ മനസിലാക്കുന്നു. എൻ്റെ തലയെ എണ്ണ കൊണ്ട് അഭിക്ഷേകം ചെയ്യുന്ന ഇടയൻ എൻ്റെ തലയിലെ മുടി പോലും എല്ലാം എണ്ണിയിരിക്കുന്നു.

എൻ്റെ ജീവിതത്തിലെ എല്ലാ ആവശ്യങ്ങളെയും അറിയുന്ന ദൈവം മുട്ടുണ്ടാകാതെ പച്ചയായ പുല്പുറങ്ങളിലേക്കു എന്നെ നടത്തുന്നു. സ്വസ്ഥതയുള്ള വെള്ളത്തിനരികെ എന്നെ നടത്തുകയും എൻ്റെ പ്രാണനെ തണുപ്പിക്കുകയും ചെയ്യുന്നു.

ഈ ഇടയൻ എപ്പോഴും എൻ്റെ കൂടെ ഇരിക്കുന്ന ദൈവമാണ്. എന്നെ പേർ ചൊല്ലി വിളിക്കുന്ന ഇടയനാണ് അവൻ. ഈ ഇടയൻ്റെ സ്നേഹം ഏറ്റവും പ്രകാശം പരത്തിയത് കാൽവരി ക്രൂശിലാണ്:

അവിടെ യേശു കർത്താവ് എൻ്റെ പാപങ്ങൾക്കു വേണ്ടി രക്തം ചിന്തി മരിച്ചു. ആ നല്ലിടയൻ എനിക്കു വേണ്ടി തൻ്റെ ജീവനെ തന്നു. ആ സ്നേഹത്തെ ഏവരെയും ഓർമ്മിപ്പിച്ചു കൊണ്ട് ഞാൻ എൻ്റെ വാക്കുകൾ നിറുത്തുന്നു. ആമേൻ.

William Cowper, God moves in a mysterious way, Wikipedia.

Related Posts:

യഹോവ എൻ്റെ ഇടയനാകുന്നു—A Short Malayalam Sermon by Stefan B. Peter

Motivational Speech: The LORD Is My Shepherd

Nativity Scenes and Songs by Daniela B. Peter and Stefan B. Peter

1 Minute Welcome Speech and Christmas Message (Kindergarten)

Oru Divasam Noor Addukkale (Malayalam Action Song)

Hope Unending

Would You Be Free from the Burden of Sin

Praying Woman